കാഴ്ചപ്പാടും ദൌത്യവും
കാഴ്ചപ്പാട് (Vision):
മേലാറ്റൂർ ഗ്രാമപഞ്ചായത്തിനെ ശുചിത്വവും ആരോഗ്യവും സുരക്ഷിതത്വവും ഉറപ്പാക്കുന്ന, അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെട്ട, പരിസ്ഥിതി സൗഹൃദവും ജനപങ്കാളിത്തത്തോടെയുള്ള സമഗ്ര വികസനം കൈവരിച്ച ഒരു മാതൃകാ ഗ്രാമപഞ്ചായത്താക്കി മാറ്റുക.
ദൗത്യം (Mission):
ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ സമയബന്ധിതമായി നിറവേറ്റുകയും, ഗുണമേന്മയുള്ള പൊതുസേവനങ്ങൾ ഉറപ്പാക്കുകയും, റോഡ്, കുടിവെള്ളം, ശുചിത്വം, ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, സാമൂഹ്യക്ഷേമം തുടങ്ങിയ മേഖലകളിൽ സുസ്ഥിര വികസന പ്രവർത്തനങ്ങൾ നടപ്പാക്കുകയും ചെയ്യുക. ജനപങ്കാളിത്തവും സുതാര്യതയും ഉറപ്പാക്കി ലഭ്യമായ വിഭവങ്ങൾ കാര്യക്ഷമമായി വിനിയോഗിച്ച് എല്ലാ വിഭാഗം ജനങ്ങളുടെയും ക്ഷേമവും പുരോഗതിയും ഉറപ്പാക്കുക എന്നതാണ് പഞ്ചായത്തിന്റെ ദൗത്യം.