ഹരിത കര്‍മ്മ സേന
ഹരിതകർമ്മ സേന എന്നത് മേലാറ്റൂർ ഗ്രാമ പഞ്ചായത്ത് കീഴിൽ പ്രവർത്തിക്കുന്ന ഒരു ശുചിത്വ-മാലിന്യ നിർമാർജന സംവിധാനമാണ്. ഗ്രാമ പഞ്ചായത്തിലെ ശുചിത്വം നിലനിർത്തുന്നതിനും പരിസ്ഥിതി സംരക്ഷണത്തിനും ഹരിതകർമ്മ സേന പ്രധാന പങ്ക് വഹിക്കുന്നു.
ഹരിതകർമ്മ സേനയിലെ അംഗങ്ങൾ വീടുകൾ, സ്ഥാപനങ്ങൾ, കടകൾ എന്നിവിടങ്ങളിൽ നിന്ന് അജൈവ മാലിന്യങ്ങൾ ശേഖരിച്ച് ശാസ്ത്രീയമായി സംസ്കരിക്കുന്നു. മാലിന്യ വേർതിരിക്കൽ, പുനരുപയോഗം, പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കൽ തുടങ്ങിയ വിഷയങ്ങളിൽ പൊതുജന ബോധവൽക്കരണ പ്രവർത്തനങ്ങളും ഇവർ നടത്തുന്നു