സാമൂഹ്യസുരക്ഷ / ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളുടെ ശ്രദ്ധയ്ക്ക്: 2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാവരും 2026 ജൂലൈ 17 മുതൽ ഒക്ടോബർ 30-നകം എല്ലാ അക്ഷയ കേന്ദ്രങ്ങളിലും നിർബന്ധമായും മസ്റ്ററിങ് നടത്തുക.
കൈയ്യോട് കൈ – കൈകോർക്കാം

October 3, 2026

മേലാറ്റൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ “കൈയ്യോട് കൈ” ശുചിത്വദിനാഘോഷം 2026 ഒക്ടോബർ 1-ന് മേലാറ്റൂർ ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ചു. ശുചിത്വബോധം വളർത്തുന്നതിനും പൊതുസ്ഥലങ്ങൾ മാലിന്യമുക്തമായി സംരക്ഷിക്കുന്നതിനും ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനുമായിരുന്നു പരിപാടി.

പരിപാടിയിൽ ജനപ്രതിനിധികൾ, പഞ്ചായത്ത് ജീവനക്കാർ, ഹരിതകർമ്മസേന അംഗങ്ങൾ, NSS, SPC വിദ്യാർത്ഥികൾ, പൊതുജനങ്ങൾ എന്നിവർ സജീവമായി പങ്കെടുത്തു. ബസ് സ്റ്റാൻഡും പരിസരവും ശുചീകരിക്കുന്നതിലും ശുചിത്വ സന്ദേശം ജനങ്ങളിലെത്തിക്കുന്നതിലും വിദ്യാർത്ഥികൾ ശ്രദ്ധേയമായ പങ്കാളിത്തം വഹിച്ചു.

മാലിന്യസംസ്‌കരണം ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്ന സന്ദേശം ഉയർത്തിപ്പിടിച്ച പരിപാടി, ശുചിത്വമുള്ള മേലാറ്റൂരിനായി കൈയ്യോട് കൈ കോർക്കാം എന്ന ആഹ്വാനത്തോടെ ശ്രദ്ധേയമായി.

Kaiyod Kai – Let’s Join Hands