സാമൂഹ്യസുരക്ഷ / ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളുടെ ശ്രദ്ധയ്ക്ക്: 2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാവരും 2026 ജൂലൈ 17 മുതൽ ഒക്ടോബർ 30-നകം എല്ലാ അക്ഷയ കേന്ദ്രങ്ങളിലും നിർബന്ധമായും മസ്റ്ററിങ് നടത്തുക.
പേവീഷ ബാധ വിമുക്ത കേരളത്തിനായി, മേലാറ്റൂരിന്റെ കൈകോർക്കാം!

October 14, 2026

പേവിഷബാധ വിമുക്ത കേരളം – മേലാറ്റൂർ ഗ്രാമപഞ്ചായത്ത്

പേവിഷബാധ വിമുക്ത കേരളം എന്ന ലക്ഷ്യത്തിലേക്ക് ഒരു ചുവടുകൂടി മുന്നേറിക്കൊണ്ട് മേലാറ്റൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച “പേവിഷബാധ വിമുക്ത കേരളം” പദ്ധതിയുടെ ഉദ്ഘാടനം 2026 ഒക്ടോബർ 14-ന് നിർവഹിച്ചു.

പേവിഷബാധയെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുക, പേവിഷബാധയുടെ അപകടസാധ്യതകളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുക, വളർത്തുമൃഗങ്ങൾക്കും തെരുവുനായകൾക്കും ആവശ്യമായ പ്രതിരോധ കുത്തിവെപ്പുകളുടെ പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കുക, നായകളിൽ നിന്നുള്ള കടിയേൽക്കുന്നത് തടയുന്നതിനുള്ള മുൻകരുതലുകൾ പ്രചരിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.

ജനങ്ങളുടെ സജീവ പങ്കാളിത്തത്തിലൂടെയും വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെയും പേവിഷബാധ നിയന്ത്രിക്കാനും സുരക്ഷിതവും ആരോഗ്യകരവുമായ ഒരു സമൂഹം സൃഷ്ടിക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നു. മനുഷ്യരുടെയും മൃഗങ്ങളുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള ഈ പ്രവർത്തനങ്ങളിൽ പൊതുജനങ്ങളുടെ സഹകരണവും പങ്കാളിത്തവും ഏറെ പ്രധാനമാണ്.

പേവിഷമുക്ത കേരളം നമ്മുടെ ലക്ഷ്യം, സുരക്ഷിതമായ മേലാറ്റൂർ നമ്മുടെ പ്രതിജ്ഞ!

🌿 ഒരുമിച്ച് മുന്നേറാം, പേവിഷബാധ വിമുക്ത കേരളം യാഥാർഥ്യമാക്കാം.

 Healthy Kerala, Safe Melattur!